THRISSUR

അവണൂരിൽ ഹരിത പദ്ധതികൾക്ക് പുതുചൈതന്യം

അവണൂർ: അവണൂർ ഗ്രാമപഞ്ചായത്ത് എം സി എഫ് ഉദ്ഘാടനവും ക്രിമേറ്റോറിയം നിർമാണോദ്ഘാടനവും തദ്ദേശസ്വയംഭരണ എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. അവണൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ഫിനാൻസ് കമ്മീഷൻ്റെയും സ്വച്ഛ് ഭാരത് മിഷൻ്റെയും ഫണ്ടുകൾ ഉപയോഗപ്പെടുത്തി എം.സി.എഫിലേക്ക് ഇലക്ട്രിക്കൽ കൺവെയർ ബെൽറ്റ് സഹിതമുള്ള സോർട്ടിംഗ് ടേബിൾ സ്ഥാപിച്ചത് വഴി ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് മാറ്റുന്ന പ്രവൃത്തി വളരെ വേഗത്തിൽ അനായാസം കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

ഹരിതകർമ്മസേന തരംതിരിച്ച പ്ലാസ്റ്റിക് കംപ്രസ് ചെയ്‌ത്‌ ബണ്ടിൽ ആക്കി മാറ്റുന്ന പ്രവർത്തനം വളരെ വേഗത്തിലാകുന്ന ഒരു ബെയിലിംഗ് മെഷീനും എം.സി. എഫിൽ സ്ഥാപിച്ചു. ഇതേ വർഷത്തെ വാർഷിക പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി വികസന ഫണ്ടും ധനകാര്യ കമ്മീഷൻ ഗ്രാൻ്റും പ്രയോജനപ്പെടുത്തി 4,98,899 രൂപ ചെലവിലാണ് മെഷീൻ സ്ഥാപിച്ചത്. 96 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് ക്രിമിറ്റോറിയം നിർമ്മിക്കുന്നത് . വെളപ്പായ ആരോഗ്യ സർവകലാശാല പരിസരത്ത് നടന്ന ചടങ്ങിൽ അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി സ്വാഗതവും അവണൂർ ഗ്രാമപഞ്ചായത്ത് വി ഇ ഒ എം.വൈ റോണി നന്ദിയും പറഞ്ഞു. അവണൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ആർ. അജിഷ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചർ, അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ഹരിദാസ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. കെ. രാധാകൃഷ്ണ‌ൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തോംസൺ തലക്കോടൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജലി സതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിഷ പ്രദീപ്, പി. എസ് കൃഷ്‌ണകുമാരി, നിമ രാജീവ്, ടി. എസ് ജിഷ, സി.ബി സജീവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ. കൃഷ്‌ണകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. എസ്. ഗംഗാധരൻ, കെ. കൃഷ്‌ണകുമാർ തുടങ്ങിയവർ സംസാരിച്ചു.