THRISSUR

സംസ്കൃതി സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 20ലെ ഉന്നതിയോട് ചേർന്ന് നിർമ്മിച്ച സംസ്കൃതി സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു. സി.സി മുകുന്ദൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് കെ.സി പ്രസാദ് അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗം വികസന ഫണ്ടിൽ നിന്നും 20,50,000 രൂപ ചെലവഴിച്ചാണ് സാംസ്കാരിക നിലയം നിർമിച്ചിരിക്കുന്നത്. ഇതോടെ ഉന്നതി നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്നമാണ് യാഥാർഥ്യമാവുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് എന്നിവർ മുഖ്യാതിഥികളായി. സാംസ്കാരിക നിലയത്തിനായി ഭൂമി നൽകിയ മനാഫിനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ആർ ജിത്ത്,
പഞ്ചായത്ത്‌ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രില്ല സുധി, ജ്യോതി രവീന്ദ്രൻ, അനിത കാർത്തികേയൻ, ബ്ലോക്ക് മെമ്പർമാരായ കെ.ബി സുധ, ജുബി പ്രദീപ്, വസന്ത ദേവലാൽ,
രാഷ്ട്രീയ പ്രതിനിധികളായ രാജിഷ ശിവാജി, രാജൻ പട്ടാട്ട്, മോഹൻദാസ് ഭഗവതി പറമ്പിൽ
തുടങ്ങിയവർ പങ്കെടുത്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മല്ലിക ദേവൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ. നിമിഷ അജീഷ് നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.