ഗുരുവായൂരിൽ എംസിഎഫ് കെട്ടിടങ്ങളുടെയും, ഹരിതം ഹാളിൻ്റെയും ഉദ്ഘാടനം നടത്തി
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പുതിയതായി നിർമ്മിച്ച രണ്ട് എംസിഎഫ് കെട്ടിടങ്ങളുടെയും, ഹരിതം ഹാളിൻ്റെയും ഉദ്ഘാടനവും എൻഫോഴ്സ്മെൻ്റ് വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ നിർവഹിച്ചു. നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തന രീതികൾ കേരളത്തിനു മാത്രമല്ല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ടി.വി അനുപമ പറഞ്ഞു. ബയോ പാർക്കിൽ നിർമ്മിച്ച പുതിയ ഹരിതം ഹാളിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ കുടുംബ സംഗമമായ സർഗോത്സവം വിവിധ കലാപരിപാടികളോടുകൂടി അരങ്ങേറി.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, മുൻസിപ്പൽ കൗൺസിലർ മുനീറ അഷറഫ്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, എംഇ നിഷി ദേവദാസ്, എഇ സനൽ, നഗരസഭ മുൻ കൗൺസിലർ എ.ടി ഹംസ, എച്ച്ഐമാരായ ഹർഷിദ്, സുരേഷ്, സുജിത് കുമാർ, റിജേഷ്, സുബിൻ, തുടങ്ങിയവർ പങ്കെടുത്തു.



