കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്ന് വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
കൈപ്പറമ്പ്: കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്ന് നവീകരണ പ്രവൃത്തികൾ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രഡിഡണ്ട് കെ. കെ ഉഷ ടീച്ചർ അധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള ഗ്യാസ് ക്രിമറ്റോറിയം മോക്ഷാലയം ടൈൽവിരിക്കലും പെയിൻ്റിംഗും പദ്ധതി, പേരാമംഗലം വലിയതോട് സൈഡ് കെട്ടി സംരക്ഷണം പദ്ധതി, ശ്രീദുർഗ എക്സ്റ്റൻഷൻ റോഡ്, സബ്‌ലൈൻ റോഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് എം എൽ എ നിർവഹിച്ചത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മോക്ഷാലയം നവീകരണ പദ്ധതി നിർവഹണം പൂർത്തീകരിച്ചത്. മോക്ഷാലയം പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ മുഖ്യപ്രഭാക്ഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം യു.വി. വിനീഷ്, അഖില പ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്നേഹ സജിമോൻ, സുഷിതാ ബാനീഷ്, എന്നിവർ സംസാരിച്ചു. നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പേരാമംഗലം വലിയതോട് സൈഡ് കെട്ടി സംരക്ഷണം പദ്ധതി നടപ്പാക്കുന്നത്.

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 9,10,11 വാർഡുകളിൽ രണ്ട് കിലോ മീറ്റർ ദൂരത്തിലാണ് പേരാമംഗലം വലിയതോട് സ്ഥിതി ചെയ്യുന്നത്. 1.979 കോടി രൂപ വകയിരുത്തി നാല് ഘട്ടങ്ങളിലായാണ് നിർമാണം പൂർത്തിയാക്കുന്നത്. 1.5 കോടി രൂപ ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങളുടെ മൂന്ന് ഘട്ടങ്ങൾ പൂർത്തീകരിച്ചു. വലിയ തോട് പരിസരത്ത് നടന്ന ചടങ്ങിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ യു.വി സിമി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എം ലെനിൻ, ഗ്രാമപഞ്ചായത്തംഗം സുഷിതാ ബാനിഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്നേഹ സജിമോൻ, അഖില പ്രസാദ്, യു. വി. വിനീഷ് എന്നിവർ സംസാരിച്ചു. കർഷകർ, കർഷക തൊഴിലാളികൾ, പാടശേഖര സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാർഡ് ഒൻപതിലെ ശ്രീ ദുർഗ്ഗ എക്സ്റ്റൻഷൻ റോഡ്, ശ്രീ ദുർഗ്ഗ സബ് ലൈൻ റോഡ് എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ശ്രീ ദുർഗ്ഗ എക്സ്റ്റൻഷൻ റോഡിന് ആറ് ലക്ഷം രൂപയും, ശ്രീ ദുർഗ്ഗ സബ് ലൈൻ റോഡിന് 7,09,000 രൂപയാണ് ചെലവഴിച്ചത്. റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ ഗ്രാമപഞ്ചായത്തംഗം സ്നേഹ സജിമോൻ, ഗ്രാമപഞ്ചായത്തംഗം യു.വി. വിനീഷ് എന്നിവർ സംസാരിച്ചു.



