THRISSUR

വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനം നടത്തി

മാടക്കത്തറ: മാടക്കത്തറ ഗ്രാമപഞ്ചായത്തും ഗവണ്‍മെൻ്റ് ആയുര്‍വേദ വിഷവൈദ്യ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കിയ 2025- 2026 സാമ്പത്തിക വര്‍ഷത്തെ ‘വനിതകള്‍ക്ക് സൗജന്യ യോഗപരിശീലനം’ എന്ന പ്രോജക്ടിൻ്റെ ഔദ്യോഗിക സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും പരിശീലകരുടെ യോഗപ്രദര്‍ശനവും മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. വിമല കോളജ് മലയാള വിഭാഗം പ്രൊഫസര്‍ ഡോ. അനു പാപ്പച്ചന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ പുഷ്പ ചന്ദ്രന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ സാവിത്രി രാമചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ കെ. പി പ്രശാന്ത്, ഡോ. കെ.എസ് സ്‌നേഹ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം മായ പദ്ധതി വിശദീകരണം നടത്തി. നാല് സെൻ്ററുകളിലായി 60 ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഗുണഭോക്താക്കളുടെ യോഗ പ്രദര്‍ശനവും നടന്നു. പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ജനപ്രതിനിധികളായ സോഫി സോജന്‍, സുകന്യ ബൈജു, ജെയ്മി, ജിന്‍സി ഷാജി, സിമി, മിഥുന്‍, സജീബ് എന്നിവര്‍ പങ്കെടുത്തു.