പുതുരുത്തി യു.പി. സ്കൂളിൻ്റെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
പുതുരുത്തി: പുതുരുത്തി ഗവ. യു.പി. സ്കൂളിനായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ. അധ്യക്ഷനായി. 1.27 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ സർക്കാർ സ്കൂളുകളിൽ പഠനാന്തരീക്ഷമൊരുക്കി മികവിൻ്റെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാർ ലക്ഷ്യം. 402 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ, വരാന്ത, ഗോവണി, സ്റ്റീൽ ജനലുകൾ, വാതിലുകൾ, ആധുനിക ബാത്റൂമുകൾ എന്നിവ ഉൾപ്പെടുന്നു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപിക പി. എം. സാജിത നന്ദി പ്രകടിപ്പിച്ചു. അസിസ്റ്റൻ്റ് എൻജിനീയർ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.
വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി. വി. മുഹമ്മദ് ബഷീർ, പി. ആർ. അരവിന്ദാക്ഷൻ, എ. എം. ജമീല, കൗൺസിലർമാരായ നിജി ബാബു, പി. ബി. ബിജേഷ്, കെ. ടി. ജോയ്, ജിൻസി ജോയ്സൺ, വടക്കാഞ്ചേരി ബി. പി. സി. സി. സി. ജയപ്രഭ,, സുബ്രഹ്മണ്യ അയ്യർ, എം. ശശികുമാർ, ശ്രീജില, പി. ജി. സനീഷ്, ടി. ആർ. രാജൻ, എൻ. ആർ. രാധാകൃഷ്ണൻ, എൻ. സുകുമാരൻ, ആർ. കെ. രാധാകൃഷ്ണൻ, സി. എ. സണ്ണി, കെ. എസ്. പ്രദീപ്, പി. എ. ജോസ് മാണി, എ. എ. ഡോൺ ബോസ്കൊ തുടങ്ങിയവർ പങ്കെടുത്തു.



