സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം; വാക്കത്തോൺ സംഘടിപ്പിച്ചു
പുത്തൂർ: സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂർ വാക്കത്തോൺ ക്ലബ്, വെറ്ററൻസ് അസോസിയേഷൻ, തൃശൂർ ചേമ്പർ ഓഫ് കോമേഴ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. കൂട്ടനെല്ലൂർ ഹൈലൈറ്റ് മാൾ പരിസരത്ത് വച്ച് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ് നു ശേഷം സുവോളജിക്കൽ പാർക്കിലേക്ക് നടന്നുകൊണ്ട് മന്ത്രിയും സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി. എൻ നാഗരാജും വാക്കത്തോണിൻ്റെ ഭാഗമായി.

ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് ടി. എസ് പട്ടാഭിരാമൻ, സെക്രട്ടറി സോളി തോമസ്, ട്രഷറർ ഷൈൻ തറയിൽ, വാക്കേഴ്സ് ക്ലബ് പ്രസിഡൻ്റ് പി കെ ജലീൽ, സെക്രട്ടറി അഡ്വ. അകിലേഷ്, വെറ്ററൻസ് ക്ലബ് പ്രസിഡൻ്റ് ജോസഫ് തോമസ്, മുൻ ഫുട്മ്പോൾ താരം മാർട്ടിൻ മാത്യൂസ് തുടങ്ങിയവർ നേതൃത്വം നൽകി. സുവോളജിക്കൽ പാർക്കിലെത്തിയ വാക്കത്തൺ അംഗങ്ങളെ പാർക്ക് ഡയറക്ടർ ബി. എൻ നാഗരാജ്, സംഘാടക സമിതി കോ ഓർഡിനേറ്റർ കെ. വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ സിനി പ്രദീപ് കുമാർ, പുത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് സജിത്ത്, സൂവോളജിക്കൽ പാർക്ക് അസി. കൺസർവേറ്റർ നജ്മൽ അമീൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വാക്കത്തണിന് നേതൃത്വം നൽകിയവരെ റവന്യൂ മന്ത്രി പൊന്നാടയണിച്ച് ആദരിച്ചു.



