THRISSUR

വരടിയം ഗവ. യു.പി. സ്കൂളിന് പുതിയ കെട്ടിടം

വരടിയം: വരടിയം ഗവ. യു.പി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിൻ്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിന് തുടക്കമായി. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. അവണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവിലാണ് ആധുനിക രീതിയില്‍ ഇരുനില കെട്ടിടം നിര്‍മ്മിക്കുന്നത്. 1.50 കോടി രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഫ്‌ളോറില്‍ അഞ്ച് ക്ലാസ്സ് റൂം, സ്റ്റെയര്‍കെയ്‌സ് റൂം, വരാന്ത, റാംപ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്.

അവണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലക്ഷ്മി സനീഷ്, അവണൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ തോംസണ്‍ തലക്കോടന്‍, എന്‍.കെ രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.ബി സജീവന്‍, പി.എസ് കൃഷ്ണകുമാരി, ടി.എസ് ജിഷ, എ.ഇ.ഒ പി.ജെ ബിജു, സ്‌കൂള്‍ പ്രധാനധ്യാപിക വി.എ റഹ്മത്ത്, സ്റ്റാഫ് സെക്രട്ടറി അജിനി പി. കുമാര്‍, സ്‌കൂള്‍ ലീഡര്‍ വിയ മരിയ വിമല്‍, പി.ടി.എ പ്രസിഡണ്ട് കെ. കൃഷ്ണകുമാര്‍, എം.പി.ടി.എ പ്രസിഡണ്ട് ചിത്ര ചന്ദ്രന്‍, ഒ.എസ്.എ സെക്രട്ടറി വി.കെ മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.