THRISSUR

സ്വാന്ത്വനം സ്കൂൾ വിദ്യാർത്ഥികൾക്ക് എൻഎസ്എസ് സമ്മാനം

നാട്ടിക: നാട്ടിക എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘ പ്രഭ ’ എന്ന പരിപാടിയുടെ ഭാഗമായി അന്തിക്കാട് ഭിന്നശേഷിക്കാരുടെ സ്വാന്ത്വനം സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി ഡൈനിംഗ് ടേബിളുകൾ സമ്മാനിക്കുകയുമുണ്ടായി.

താന്ന്യം പഞ്ചായത്ത് പ്രസിഡണ്ട് ശുഭ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ജീന നന്ദൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സ്വാന്ത്വനം ട്രഷറർ ഇ.ജി. സുധാകരൻ സ്വാഗതം ആശംസിച്ചു. നാട്ടിക എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പ്രിൻസിപ്പൽ ജയാബിനി ജി.എസ്.ബി, പി.ടി.എ പ്രസിഡണ്ട് പി.എസ്.പി. നസീർ എന്നിവർ ചേർന്ന് ടേബിളിനുള്ള തുക സ്കൂളിൻ്റെ മാനേജിംഗ് ഡയറക്ടർ എൻ.പി. ഷാജിക്ക് കൈമാറി.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ ചലഞ്ചുകൾ നടത്തിയാണ് ആവശ്യമായ തുക സമാഹരിച്ചത്. ചടങ്ങിൽ അധ്യാപകരായ രഘുരാമൻ കെ.ആർ., ഷൈജ ഇ.ബി., വികസന കമ്മിറ്റി ചെയർമാൻ സി.എസ്. മണികണ്ഠൻ, പെയ്ഡ് സെക്രട്ടറി അബൂബക്കർ, പി.ടി.എ അംഗങ്ങൾ, രാജലക്ഷ്മി മോഹനൻ എന്നിവർ പങ്കെടുത്തു. മുഴുവൻ എൻഎസ്എസ് വളണ്ടിയേഴ്സും സജീവമായി സഹകരിച്ചു.