THRISSUR

തൃശൂർ ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിന് തുടക്കമായി

തൃശൂർ: തൃശൂർ ഈസ്റ്റ് ഉപജില്ലാ കലോത്സവം ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ജീജ വിജയൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനറും മുക്കാട്ടുകര ബെത് ലെഹേം കോൺവെൻ്റ് എച്ച് എസ് എസ് പ്രിൻസിപ്പാളുമായ സിസ്റ്റർ ജിസ കോട്ടയ്ക്കൽ നന്ദിയും പറഞ്ഞു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ രവി, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജയപ്രകാശ് പൂവത്തിങ്കൽ, ശ്യാമള മുരളീധരൻ, കൗൺസിലർമാരായ സുബി സുകുമാർ, രേഷ്‌മ ഹെമേജ്, മുക്കാട്ടുകര ബെത് ലെഹേം കോൺവെൻ്റ് എച്ച്എസ്എസ് പി ടി.എ. പ്രസിഡൻ്റ് സി. എസ് ബെൻസൺ, മുക്കാട്ടുകര ബെത്‌ലെഹേം കോൺവെൻ്റ് ഹൈസ്‌കൂൾ പി.ടി.എ പ്രസിഡൻ്റ് സി. ജി പ്രേംദാസ്, മുക്കാട്ടുക്കര സെൻ്റ് ജോർജ്ജ് യുപി സ്‌കൂൾ പി ടി എ പ്രസിഡൻ്റ് കെ. എ അഞ്ജു, മുക്കാട്ടുകര ജിഎൽ പി എസ് പി ടി എ പ്രസിഡൻ്റ് പി.എസ് കൃപൽ, മുക്കാട്ടുകര സെൻ്റ് ജോർജ്ജ് എൽ പി സ്‌കൂൾ പി.ടി.എ പ്രസിഡൻ്റ് ബിനീഷ് മാത്യു, തൃശൂർ ഈസ്റ്റ് വികസന സമിതി ട്രഷറർ എം.വി റോൾദോൻ, മുക്കാട്ടുകര ബെത് ലെഹേം കോൺവെൻ്റ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക റവ. സി. ആഗ്‌നസ് ആൻ്റോ, മുക്കാട്ടുകര സെൻ്റ് ജോർജ്ജ് യു പി സ്ക്കൂൾ പ്രധാനാധ്യാപിക സി.എൽ ലിനറ്റ്, മുക്കാട്ടുകര ജി എൽ പി എസ് പ്രധാനാധ്യാപിക പി. വി വനജ, മുക്കാട്ടുകര സെൻ്റ് ജോർജ്ജ് കോൺവെൻ്റ് എൽ പി എസ് പ്രധാനാധ്യാപിക സിസ്റ്റർ ആൻസി മരിയ എന്നിവർ പങ്കെടുത്തു.