കള്ള് ഷാപ്പുകളുടെ ഓൺലൈൻ ലേലം ഏഴിന്
തൃശൂർ: തൃശൂർ ജില്ലയിൽ 2025–26 കാലയളവിൽ വിൽപ്പന നടന്നിട്ടില്ലാത്ത/ ലൈസൻസും പ്രിവിലേജും റദ്ദ് ചെയ്തിട്ടുള്ളതുമായ കള്ള് ഷാപ്പുകളുടെ ഓൺലൈൻ വില്പന/ പുനർ ലേലം നവംബർ ഏഴിന് നടക്കും. തൃശ്ശൂർ റേഞ്ചിൽ ഉൾപ്പെട്ട 38 കള്ള് ഷാപ്പുകളും കൊടുങ്ങല്ലൂർ റേഞ്ചിൽ ഉൾപ്പെട്ട 56 കള്ള് ഷാപ്പുകളും കൂടാതെ വാടാനപ്പള്ളി റേഞ്ചിലെ അഞ്ചാം ഗ്രൂപ്പ്, ചാവക്കാട് റേഞ്ചിലെ ഒമ്പതാം ഗ്രൂപ്പ്, കുന്നംകുളം റേഞ്ചിലെ അഞ്ചാം ഗ്രൂപ്പ്, ഇരിഞ്ഞാലക്കുട റേഞ്ചിലെ മൂന്ന്, 14, 17 എന്നീ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ള കള്ള് ഷാപ്പുകളുടെ ഓൺലൈൻ വിൽപ്പനയാണ് നടക്കുക. ലേലം etoddy.keralaexcise.gov.in എന്ന വെബ്സൈറ്റ് വഴി രാവിലെ 11 മണിക്ക് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2361237.



