THRISSUR

അതിദാരിദ്ര്യ മുക്തിയിലേക്ക് തൃശൂർ ജില്ല

തൃശൂർ: അതിദാരിദ്ര്യ മുക്ത ജില്ല എന്ന നേട്ടം കൈവരിച്ച് തൃശൂർ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളിൽ നടത്തുന്ന പ്രഖ്യാപന ചടങ്ങിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനവും അതിദാരിദ്ര്യ മുക്ത പ്രഖ്യാപനവും നടത്തും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും.

ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തി, മൈക്രോപ്ലാൻ തയ്യാറാക്കി,ഭക്ഷണവും സുരക്ഷിത വാസസ്ഥലവും അടിസ്ഥാന വരുമാനവും ആരോഗ്യ പരിചരണവും അവകാശ രേഖകളും ഉപജീവനവും തുടങ്ങി ആവശ്യമായ എല്ലാ സേവനങ്ങളും നൽകിയാണ് അതിദാരിദ്ര്യ മുക്ത ദൗത്യം തൃശൂർ ജില്ല പൂർത്തീകരിച്ചത്. അതിദാരിദ്ര്യ മുക്തി നേടിയ 4613 കുടുംബങ്ങളിൽ 1022 കുടുംബങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കി. 1791 കുടുംബങ്ങൾക്ക് ആരോഗ്യ സേവനം ലഭ്യമാക്കി. 389 കുടുംബങ്ങൾക്ക് വരുമാനം ലഭ്യമാക്കുകയും 1226 കുടുംബങ്ങൾക്ക് വാസഗൃഹം ലഭ്യമാക്കുകയും ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ്, തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ്, പി ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുക്കും.