ബണ്ട് തകർന്ന സ്ഥലം സന്ദർശിച്ചു
തോളൂർ: തോളൂർ ഗ്രാമപഞ്ചായത്തിലെ പോന്നോർത്താഴത്ത് ശക്തമായ മഴയെത്തുടർന്നുണ്ടായ നീരൊഴുക്കിൽ തകർന്ന കെ.എൽ.ഡി.സി ബണ്ട് തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് തകർന്ന ബണ്ട് എത്രയും വേഗം പുനർനിർമ്മിക്കാൻ കെ.എൽ.ഡി.സി അധികൃതരോടും കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം അനുവദിക്കാൻ കൃഷിവകുപ്പിനോടും ആവശ്യപ്പെട്ടു. ബണ്ട് തകർന്നതിനെ തുടർന്ന് 265 ഏക്കർ പാടശേഖരത്തിലെ 20 ദിവസം പ്രായമായ നെൽചെടികൾ വെള്ളത്തിനടിയിലായിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൻ, ഗ്രാമപഞ്ചായത്തംഗം കെ.ജി. പോൾസൺ, എ.ഡി.എ പ്രതീഷ്, കൃഷി ഓഫീസർ മനീഷ, കൃഷി അസിസ്റ്റൻ്റ് ലിജി പ്രദീപ്, കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ, പടവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.



