THRISSUR

പഞ്ചകര്‍മ്മ കേന്ദ്രം ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്നംകുളം: കുന്നംകുളം നഗരസഭ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ആരംഭിക്കുന്ന പഞ്ചകര്‍മ്മ ചികിത്സാകേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍, ഭാരതീയ ചികിത്സാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പഞ്ചകര്‍മ്മ ചികിത്സാകേന്ദ്രം ആരംഭിക്കുന്നത്. 30 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, കൗണ്‍സിലര്‍ അഡ്വ. സോഫിയ ശ്രീജിത്, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ മിഥു കെ. തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.