THRISSUR

സുവോളജിക്കൽ പാർക്കിൽ ഇന്ന് വയലാർ ഗാനസന്ധ്യ

തൃശൂർ: തൃശൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തിൻ്റെ ഭാഗമായ സ്കാരികോത്സവത്തിൽ മലയാളത്തിൻ്റെ മഹാകവി വയലാർ രാമവർമ്മയുടെ സ്മരണ ദിനമായ ഇന്ന് ‘വയലാർ ഗാനസന്ധ്യ’ അരങ്ങേറും. വൈകീട്ട് ആറിനാണ് വയലാർ ഗാനങ്ങളുടെ ആലാപനം നടക്കുക. തുടർന്ന് പാട്ടുകൂട്ടത്തിൻ്റെ നാടൻ പാട്ട് കലാപരിപാടിയും അരങ്ങേറും.25 ന് ആരംഭിച്ച കുടുംബശ്രീയുടെ ഭക്ഷ്യമേള തുടരും. ഉച്ചക്ക് രണ്ട് മണിക്ക് ഒല്ലൂർ നിയോജക മണ്ഡലത്തിലെ കുടുംബശ്രീ, അങ്കണവാടി, ആശ, തൊഴിലുറപ്പ് പദ്ധതി, ഹരിതകർമ്മ സേന അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.