KERALAM

കളമശ്ശേരി സ്ഫോടനം; പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു

കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. ആലുവ സ്വദേശിനി മോളി ജോയി(61) ആണ് പുലർച്ചയോടെയാണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മോളി മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം നാലായി. 12 വയസുള്ള കുട്ടിയടക്കം 3 പേർ നേരത്തെ മരിച്ചിരുന്നു.
അതേസമയം, കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.