ചൊവ്വന്നൂർ വനിതാ വ്യവസായ കേന്ദ്രം പ്രവർത്തനസജ്ജമായി
ചൊവ്വന്നൂർ: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിതാ വ്യവസായ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എ.സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് അധ്യക്ഷത വഹിച്ചു. വനിതാ ശാക്തീകരണവും സംരംഭകത്വ വികസനവും ലക്ഷ്യമാക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വ്യവസായ കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. തുടർന്ന് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ കേന്ദ്രത്തിൽ യന്ത്രോപകരണങ്ങൾ സ്ഥാപിച്ചു.
ചടങ്ങിൽ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ചിത്ര വിനോബാജി, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേഖ സുനിൽ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.എസ് രേഷ്മ, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ ഷോബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ജി പ്രമോദ്, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എസ് സുമേഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ ഹരിദാസ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലളിത ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



