THRISSUR

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്ര കുടുംബ സംഗമം നടന്നു

കഴിമ്പ്രം: 400 ഓളം വരുന്ന വാഴപ്പുള്ളി കുടുംബങ്ങളുടെ സംഗമം വാഴപ്പുള്ളി ക്ഷേത്രം ഹാളിൽ വച്ച് 2 -11-25 ഞായറാഴ്ച നടന്നു. രാവിലെ ക്ഷേത്രം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടമുട്ടം ക്രൈസ്റ്റ് കിംഗ് ചർച്ച് വികാരി ജിബിൻ മായത്തോടൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം വനിതാ കൺവീനർ ശാന്ത ജയപ്രകാശ് സ്വാഗതവും സെക്രട്ടറി VR രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സമൂഹത്തിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്ന വാഴപ്പുള്ളി ക്ഷേത്ര ഭരണസമിതിയെ വികാരി ജിബിൻ മായത്തോടൻ അഭിനന്ദിച്ചു. എല്ലാ കുടുംബങ്ങളും ദിവസത്തിൽ ഒരു നേരം ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാനും ഭക്ഷണം കഴിക്കുന്നതിനുമുള്ള അവസരം ഉണ്ടാകണമെന്ന് ഉപദേശിച്ചു. ക്ഷേത്രത്തിൽ വരുവാനും പരിപാടികളിൽ പങ്കെടുക്കുവാനും കഴിഞ്ഞതിലുള്ള സന്തോ ഷം അദ്ദേഹം പങ്കുവെച്ചു. എല്ലാവർക്കും സ്നേഹവിരുന്ന് ഉണ്ടായി. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയിച്ചവർക്കും പങ്കെടുത്ത എല്ലാവർക്കും ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ നടത്തിയ സമ്മാനവിതരണവും വൈകിട്ട് 4 30ന് നടത്തി കുടുംബ സംഗമം അവസാനിച്ചു. പരിപാടികൾക്ക് കമ്മിറ്റി മെമ്പർമാരായ വി കെ ഹരിദാസൻ, വി കെ ശശിധരൻ, വി ബി ബൈജു, വി ജി ഷാജി, യൂത്ത് മെമ്പർമാർ, വനിതാ മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.