അങ്കണവാടി നിർമ്മാണോദ്ഘാടനം
ചേർപ്പ്: ചേർപ്പ് ഗ്രാമപഞ്ചായത്ത് 17ാം നമ്പർ എട്ടുമന അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. സി.സി മുകുന്ദൻ എം.എൽ.എ യുടെ 2024-25 ആസ്തി വികസന പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് അങ്കണവാടി നിർമ്മിക്കുന്നത്. നാട്ടിക മണ്ഡലത്തിൽ അഞ്ച് വർഷത്തിനുള്ളിൽ 17 സ്മാർട്ട് അങ്കണവാടികൾ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജിഷ കളളിയത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എൻ സുരേഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന അക്ബർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബി പ്രജിത്ത്, അനിത അനിലൻ, പ്രിയത പ്രസാദ്, സുനിത ജിനു ഗ്രാമപഞ്ചായത്ത് അംഗവും അങ്കണവാടി ജീവനക്കാരിയുമായ ജയ എന്നിവർ സംസാരിച്ചു.



