THRISSUR

പൊതു തിരഞ്ഞെടുപ്പ്; യോഗം ചേര്‍ന്നു

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യൻ്റെ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും യോഗം ചേര്‍ന്നു. എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായിപാലിക്കണമെന്നും കൃത്യമായ ഹരിതചട്ടം പാലിച്ചുകൊണ്ട് പ്രചരണ പരിപാടികള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട വിവിധ നോഡല്‍ ഓഫീസര്‍മാരുടെ ക്രമീകരണങ്ങള്‍ വിലയിരുത്തി. രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശവും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനെക്കുറിച്ചും പിന്‍വലിക്കുന്നതിനെക്കുറിച്ചും സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയെക്കുറിച്ചും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു.

യോഗത്തില്‍ എ.ഡി.എം ടി. മുരളി, അസിസ്റ്റൻ്റ് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.