ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ്
തൃശൂർ: കേന്ദ്ര യുവജനകാര്യ കായിക മന്ദ്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് തൃശൂർ ജില്ലയിൽ സ്ഥിര താമസക്കാരായ 15നും 29നും മദ്ധ്യേ പ്രായമുള്ളവർക്കായി ത്രിദിന സൗജന്യ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 28, 29, 30 എന്നീ തീയതിയിൽ പീച്ചിയിലാണ് ക്യാമ്പ് നടക്കുക. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 6282296002.



