കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
തൃശ്ശൂര്‍: തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ബി ടെക് 2017, 2018, എം ടെക് 2019, 2020, 2021, എം.സി.എ 2019, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ മൂന്നിന് മുമ്പായി ഓഫീസിലെത്തി തുക കൈപ്പറ്റണം. ഡിസംബര്‍ മൂന്നിനകം കോളേജില്‍ ഹാജരാകാത്തവരുടെ തുക സര്‍ക്കാരിലേയ്ക്ക് അടയ്ക്കുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.



