THRISSUR

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന് തുടക്കമായി

തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഗാർഹിക പീഡനം, സൈബർ അതിക്രമങ്ങൾ, സ്ത്രീധനം തുടങ്ങിയ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന് തുടക്കമായി. നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

തൃശൂർ ജില്ലാതല ഉദ്ഘാടനം ജില്ലാ വനിതാ ശിശുവികസന ഓഫീസിൻ്റെ നേതൃത്വത്തിൽ ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്സില്‍ നടന്നു. ‘പരിപാടിയുടെ ഭാഗമായി റാലിയും സൈബർ ജാഗ്രത അവബോധവും ഉൾപ്പെടെയുള്ള പരിപാടികളാണ് ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുണ്ടതിരെയുള്ള ഡിജിറ്റൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സംഘടിക്കുക എന്നതാണ് ഈ വർഷത്തെ മുഖ്യ തീം.

ചേതന കോളേജ് ഡയറക്ടർ ഫാ. ജിജോ തീത്തൽ സി എം ഐ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വനിത, ശിശുവികസന ഓഫീസർ മീര പി., പ്രോഗ്രാം ഓഫീസർ ദിവ്യ എൻ, വനിതാ സംരക്ഷണ ഓഫീസർ സൗമ്യ ആർ., ജില്ലാ വനിത, ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് ഷൈജു കെ. എൽ എന്നിവർ സംസാരിച്ചു.