THRISSUR

വനിത കമ്മീഷൻ അദാലത്ത്: 27 പരാതികള്‍ തീർപ്പാക്കി

തൃശ്ശൂര്‍: കേരള വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല വനിത അദാലത്തിൽ 27 പരാതികള്‍ തീർപ്പാക്കി. തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ സംസ്ഥാന വനിത കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ നേതൃത്വം നൽകി. അദാലത്തിൽ 65 പരാതികൾ പരിഗണിച്ചു. 27 പരാതികള്‍ പരിഹരിക്കുകയും ഏഴ് പരാതികളില്‍ പോലീസിൽ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 31 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്കായി മാറ്റിവച്ചു. പുതിയതായി മൂന്ന് പരാതികൾ ലഭിച്ചു. പാനലില്‍ അഡ്വക്കേറ്റ് പാനല്‍ മെമ്പര്‍മാരായ അഡ്വ. സജിത അനിൽ, അഡ്വ. ബിന്ദു രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.