മാധ്യമ പാസിന് അപേക്ഷിക്കാം
തൃശ്ശൂർ: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പും വോട്ടെണ്ണലും കവർ ചെയ്യുന്നതിനുള്ള മാധ്യമ പാസിന് ഇപ്പോൾ അപേക്ഷിക്കാം. ഐ&പിആര്‍ഡി മീഡിയ ലിസ്റ്റിലുള്ള അച്ചടി, ദൃശ്യ മാധ്യമ പ്രതിനിധികൾ സ്ഥാപന തലവൻ്റെ കത്ത് (സമക്ഷം: ജില്ലാ കളകർ & ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ), ഓരോരുത്തരുടെയും മൂന്ന് ഫോട്ടോ എന്നിവ സഹിതം നിർദിഷ്ടമാതൃകയിൽ ഡിസംബർ ഒന്ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷ നൽകണം. ഒരു സ്ഥാപനത്തിൽ നിന്ന് എത്ര പ്രതിനിധികളുണ്ടോ അവർക്കെല്ലാം കൂടി സ്ഥാപന മേധാവിയുടെ (ബ്യൂറോ ചീഫ്) ഒരു കത്ത് മതിയാകും. എന്നാൽ നിർദ്ദിഷ്ടഫോം ഓരോരുത്തരും പൂരിപ്പിച്ച് നൽകണം.



