കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് 2025 പിക്നിക് ആനന്ദോത്സവമായി
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് സംഘടിപ്പിച്ച വാർഷിക പിക്നിക് നവംബർ 28 വെള്ളിയാഴ്ച കബ്ദിലെ അതിമനോഹരമായ ശാലയിൽ വച്ച് അത്യന്തം ആവേശകരമായി നടന്നു. മുന്നൂറിലധികം അംഗങ്ങളും അവരുടെ കുടുംബങ്ങളും കൂടാതെ നാട്ടിൽ നിന്നെത്തിയ അതിഥികളുടെ കുടുംബങ്ങളും പങ്കെടുത്ത ഈ പിക്നിക് വിവിധ കായിക–വിനോദ മത്സരങ്ങളാൽ നിറഞ്ഞ ഒരു ആനന്ദവിരുന്നായി.
രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം 5 മണിയോടെ സമാപിച്ചു. പ്രഭാതഭക്ഷണം മുതൽ വൈകുന്നേരത്തെ ചായ–സ്നാക്ക്സ് വരെ സൗകര്യപ്രദമായി ഒരുക്കിയിരുന്നു. വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരെ ഗ്രാൻഡ് ഹൈപ്പറും അലിഫ് പെർഫ്യൂംസും സമ്മാനത്തോടെ ആദരിച്ചു. മറ്റ് വിജയികൾക്കും കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

പിക്നിക് കൺവീനർ ഷിജു കട്ടിപ്പാറ സ്വാഗതം പറഞ്ഞു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് മജീദ് മന്നം കണ്ടി പിക്നിക് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രാഗേഷ് പറമ്പത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജി കെ.വി. സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മഹിളാവേദി പ്രസിഡൻ്റ് ഹസീന അഷറഫ് ആശംസകൾ അറിയിച്ചു. സംഘടനാ ട്രഷറർ ഹനീഫ് സി നന്ദിപ്രസംഗം നടത്തി.

കഴിഞ്ഞ ഓണാഘോഷത്തിൻ്റെ സ്വാഗതസംഘം കമ്മിറ്റി, കൺവീനർ അസ്ലം കെ.യുടെ സാന്നിധ്യത്തിൽ പിരിച്ചുവിട്ടു. കൂടാതെ ഓണാഘോഷദിവസം നൽകാനാകാതെ പോയ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് മൊമെൻ്റോകളും വേദിയിൽ വിതരണം ചെയ്തു.

പിക്നിക് വിജയകരമാക്കുന്നതിൽ ഭാരവാഹികളായ ജാവേദ് ബിൻ ഹമീദ്, ഫൈസൽ കാപ്പുങ്കൽ, നജീബ് പി.വി., മുസ്തഫ മൈത്രി, ബിജു ഗോപാൽ, സിദ്ദിഖ് കൊടുവള്ളി, സന്തോഷ് കുമാർ, പ്രകാശൻ, ഷാഫി കൊല്ലം, ലാലു, റഷീദ് ഉള്ളിയേരി, മുജീബ്, ഷംനാസ്, നിജാസ് കാസിം, ഏരിയ പ്രസിഡൻ്റുമാരായ താഹ കെ.വി., ജിനീഷ്, നിസാർ, സജിത് കുമാർ, മഹിളാവേദി ഭാരവാഹികൾ ഹസീന അഷറഫ്, രേഖ, അനുഷ പ്രജിത്, ആയിഷ നസീം, ദിവ്യ, ഷിഗിന, ഫിനു ജാവേദ്, ഹരിത എന്നിവർ പ്രവർത്തിച്ചു.



