THRISSUR

ആട് വളർത്തൽ പരിശീലനം

മലമ്പുഴ: മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ അഞ്ചിന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരുക്കും പരിശീലനം നടക്കുക. പരിശീലനത്തിന് രജിസ്റ്റർ ചെയ്യുന്നതിനായി ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് 0491 2815454 എന്ന നമ്പറിൽ ബന്ധപ്പെടുക. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിൻ്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.