THRISSUR

കുടുംബശ്രീ ബഡ്‌സ് ഒളിമ്പിയ 2.0: ജില്ലാ തല കായികമേളയിൽ തിരുവില്വാമല “ക്യാപ്റ്റൻ ലക്ഷ്മി” ബി.ആർ.സിക്ക് കിരീടം

കുന്നംകുളം : കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കായിക മികവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബഡ്‌സ് ഒളിമ്പിയ 2.0 എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാ തല കായികമേളയിൽ തിരുവില്വാമല “ക്യാപ്റ്റൻ ലക്ഷ്മി” ബി.ആർ.സി 74 പോയിൻ്റോടെ ഒന്നാം സ്ഥാനം നേടി. കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സീനിയർ ഗ്രൗണ്ടിൽ നടന്ന കായികമേള ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു.

51 പോയിൻ്റ് നേടി “സാന്ത്വനം” ബഡ്‌സ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും 39 പോയിൻ്റ് നേടി “നീഹാരം” ബഡ്‌സ് സ്കൂൾ, എളവള്ളി സെക്കൻ്റ് റണ്ണറപ്പുമായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ ലോവർ, സീനിയർ ഹയർ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 35 കായിക ഇനങ്ങളിൽ തൃശ്ശൂർ ജില്ലയിലെ 20 ബഡ്‌സ്/ബി.ആർ.സി സ്ഥാപനങ്ങളിലെ ഇരുന്നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വിദ്യാർത്ഥികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരിക, കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുക, അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും ഉല്ലാസത്തിനുമുള്ള വേദി സൃഷ്ടിക്കുക എന്നിവയാണ് കായികമേളയുടെ ലക്ഷ്യം.

കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിജിത് കെ. ദീപക് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം നഗരസഭാ സെക്രട്ടറി മനോജ്‌ കെ. കെ. മുഖ്യാതിഥിയായി പങ്കെടുത്തു. അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ – ഓർഡിനേറ്റർമാരായ പ്രസാദ് കെ കെ സ്വാഗതവും, രാധാകൃഷ്ണൻ കെ നന്ദിയും പറഞ്ഞു.

One thought on “കുടുംബശ്രീ ബഡ്‌സ് ഒളിമ്പിയ 2.0: ജില്ലാ തല കായികമേളയിൽ തിരുവില്വാമല “ക്യാപ്റ്റൻ ലക്ഷ്മി” ബി.ആർ.സിക്ക് കിരീടം

  • Alright, jackpotcasinoonline, you’re shouting my language! Everyone’s after that big win, right? Felt pretty standard, to be honest, but hey, you gotta be in it to win it! Maybe *you’ll* be the lucky one with jackpotcasinoonline!

Comments are closed.