THRISSUR

ഫോറസ്ട്രി കോളേജിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വെള്ളാനിക്കര : സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 10 വരെ ആചരിക്കുന്ന ‘ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ 2025’ ഔട്ട്‌ റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി വെള്ളാനിക്കര കോളേജ് ഓഫ് ഫോറസ്ട്രിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് ഷൈജു കെ. എൽ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വെള്ളാനിക്കര കോളേജ് ഓഫ് ഫോറസ്ട്രി ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ഗോപകുമാർ എസ് അധ്യക്ഷത വഹിച്ചു.

തൃശ്ശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസിൻ്റെയും ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺൻ്റെയും ആഭിമുഖ്യത്തിലാണ് വെള്ളാനിക്കര കോളേജ് ഓഫ് ഫോറസ്ട്രിയിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചത്. സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ചും സൈബർ അതിക്രമങ്ങൾക്കെതിരായ പ്രതിരോധത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്. റിസോഴ്‌സ് പേഴ്‌സണായ ജനനീതി ഡയറക്ടർ അഡ്വ. ജോർജ് പുലിക്കുത്തിയിൽ ക്ലാസിന് നേതൃത്വം നൽകി.

മിഷൻ ശക്തി ജില്ലാ മിഷൻ കോർഡിനേറ്റർ വിൻസെൻ്റ് പി. ഡി, കോളേജ് ഓഫ് ഫോറസ്ട്രി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് ബാബു, ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺ സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി ബി. എസ്. സുജിത്ത് എന്നിവർ പങ്കെടുത്തു.

One thought on “ഫോറസ്ട്രി കോളേജിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

  • Ibethcasino’s got a decent vibe. It’s not the flashiest, but it’s easy to use which is a plus. Solid selection of games, too, so you’re bound to find something you like. Worth a shot in my book! Check it out: ibethcasino

Comments are closed.