‘കഥായനം 25’ സാഹിത്യ സംഗമം വൻവിജയം; കഥാകൃത്തുക്കൾക്ക് പുതിയ ദിശാബോധം
കുവൈറ്റ്: പ്രവാസി മലയാളി എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈറ്റ് സംഘടിപ്പിച്ച ‘കഥായനം 25’ സാഹിത്യ സംഗമം വിജയകരമായി നടന്നു. വയലാർ അവാർഡ് ജേതാവ് വി.ജെ. ജയിംസ് മുഖ്യാതിഥിയായ പരിപാടിയിൽ കഥയുടെ രൂപഘടന മുതൽ അവതരണശൈലി വരെ വിവിധ തലങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നു.
ജവാഹർ കെ. എഞ്ചിനീയർ അധ്യക്ഷനായ ഉദ്ഘാടനം സമ്മേളനത്തിൽ വി.ജെ. ജയിംസ് പ്രസംഗം നടത്തുകയും സാഹിത്യത്തിൻ്റെ രൂപഭേദങ്ങളും കഥയുടെ ആന്തരധ്വനിയും പങ്കുവെക്കുകയും ചെയ്തു. ബാബുജി ബത്തേരി, സത്താർ കുന്നിൽ, ഹിക്മത്ത് ടി.വി, വിഭീഷ് തിക്കോടി എന്നിവരും ആശംസകൾ അറിയിച്ചു. പ്രേമൻ ഇല്ലത്ത് സ്വാഗതവും സീന രാജ വിക്രമൻ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ക്രമീകരണ ചുമതല സേവ്യർ ആൻ്റണി, ജിതേഷ് രാജൻ, സതീശൻ പയ്യന്നൂർ, പ്രസീത പാട്യം എന്നിവർ വഹിച്ചു. മുഖ്യാതിഥിയെ സതീശൻ പയ്യന്നൂർ സ്നേഹോപഹാരം നൽകി ആദരിച്ചു.

പങ്കെടുത്ത കഥകളുടെ അവലോകനം വി.ജെ. ജയിംസ് നിർവ്വഹിച്ചു. പ്രവാസി എഴുത്തിൻ്റെ സങ്കല്പങ്ങളും AIയുടെ സാധ്യതകളും അവതരിപ്പിച്ച പ്രത്യേക സെഷനുകളും ശ്രദ്ധ നേടി. സൃഷ്ടിപരമായ സമീപനങ്ങളിലും വെളിച്ചം വീശി:
- ‘കഥാരൂപം’ — മോഡറേറ്റർ: പ്രേമൻ ഇല്ലത്ത്
- ‘കഥാശില്പം’ — മോഡറേറ്റർ: ഷിബു ഫിലിപ്പ്
- ‘കഥാത്മം’ — മോഡറേറ്റർ: ജ്യോതിദാസ് പി.എൻ
ഈ സെഷനുകളിൽ വി.ജെ. ജയിംസ് കഥയുടെ ഘടന, നാരേറ്റീവ് പാറ്റേണുകൾ, കഥാപാത്ര നിർമ്മിതി, രചനയുടെ ജനിതകം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ വിശദീകരിച്ചു.
‘കഥായനം’ എന്ന അവലോകന സെഷനിൽ പങ്കെടുക്കുന്നവർ എഴുതിയ കഥകളെ വി.ജെ. ജയിംസ് വിശകലനം ചെയ്ത് നിർദേശങ്ങളും ദിശാബോധവും നൽകി. സീന രാജവിക്രമൻ, ജവാഹർ കെ. എഞ്ചിനീയർ എന്നിവർ മോഡറേറ്റർമാരായി.
‘കഥാരവം’ – ഏകാന്തത, പ്രവാസജീവിതം, മലയാളിയുടെ ആത്മസംഘർഷങ്ങൾ എന്നിവയെ ആസ്പദമാക്കി അഷ്റഫ് കാളത്തോട് അവതരിപ്പിച്ച ‘ഒറ്റപ്പെടലിൻ്റെ ഭൂഖണ്ഡങ്ങളിൽ മലയാളി തീർത്ത എഴുത്തുലോകം’ എന്ന പ്രബന്ധം ശ്രദ്ധ നേടി.
AI സാഹിത്യലോകത്ത്- ജലിൻ തൃപ്രയാർ അവതരിപ്പിച്ച “എഴുത്തിൽ AIയുടെ സാധ്യതകൾ” എന്ന വിഷയം പുതുവിഭാഗക്കാർക്ക് ഏറെ പ്രചോദനമായി. സെഷന് എഴുത്തുകാരൻ ധർമ്മരാജ് മടപ്പള്ളി നേതൃത്വം നൽകി.
പരിപാടിയോടനുബന്ധിച്ച് ഒൻപത് എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പ്രകാശനം നടന്ന പുസ്തകങ്ങൾ:
- അന്തർഭാവങ്ങൾ — അഷ് റഫ് കാളത്തോട്
- മറന്നുവെച്ച മനുഷ്യർ — ഗായത്രി വിമൽ
- അതിരുകൾ മായും കാലം — പ്രസീത പാട്യം
- വെള്ളാരങ്കല്ലുകൾ — സുലേഖ അജി
- പ്ലാത്തം — ഉത്തമൻ വളത്തുകാട്
- തോറ്റവൻ്റെ പുസ്തകം — അബ്ദുല്ലത്തീഫ് നീലേശ്വരം
- ഗബ്രിയേലിൻ്റെ ദിനസരിയും ക്വാണ്ടം മെക്കാനിക്സും — ഷിബു ഫിലിപ്പ്
- പച്ചിലക്കൊത്തി — സീന രാജ വിക്രമൻ
- പനങ്കാറ്റ് — ജവാഹർ കെ. എഞ്ചിനീയർ
‘കഥാവരി’ പുസ്തകപ്രദർശനവും ‘കഥാചിത്രം’ ആർട്ട് എക്സിബിഷനും കൂടെയുണ്ടായിരുന്നു. ശില്പശാലയിൽ തിരഞ്ഞെടുത്ത കഥകൾ ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം. സർട്ടിഫിക്കറ്റ് വിതരണത്തോടെ സംഗമം സമാപിച്ചു.
സംഘാടക സമിതി
പ്രേമൻ ഇല്ലത്ത് (60733440) — രക്ഷാധികാരി, കഥായനം 25
ജവാഹർ കെ. എഞ്ചിനീയർ (99404146) — ചെയർമാൻ, കഥായനം 25
സീന രാജവിക്രമൻ (60053248) — ജനറൽ കൺവീനർ, കഥായനം 25




Yo! 0055betapp is where it’s at for a quick flutter. Easy to use, and I had a decent win last week. Check it out! 0055betapp