THRISSUR

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ

മണലൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിൻ്റെ ഭാഗമായ എന്യൂമറേഷൻ ഫോം സ്വീകരണവും ഡിജിറ്റൈസേഷനും പൂർത്തിയാക്കി മണലൂർ നിയോജകമണ്ഡലം. ജില്ലയിൽ ഡിജിറ്റൈസേഷൻ പൂർത്തിയാക്കുന്ന ആദ്യ മണ്ഡലമാണ് മണലൂർ. ബി.എൽ.ഒ മാർ ഗൃഹസന്ദർശനം നടത്തിയും പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ചുമാണ് ഫോമുകൾ സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്തത്. മണലൂർ മണ്ഡലത്തിൽ 193 ബൂത്തുകളിലായി ആകെ 2,27,565 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 2,06,152 വോട്ടർമാർ എന്യൂമറേഷൻ ഫോം പൂർത്തിയാക്കി നൽകി. 21,413 വോട്ടർമാർ മരണപ്പെട്ടവരായും സ്ഥലം മാറി പോയവരായും ഇരട്ടവോട്ടുള്ളവരായും ഉണ്ട്.

പ്രവർത്തനത്തിൽ പങ്കാളികളായ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും എൽ.എ ഡെപ്യൂട്ടി കളക്ടറുമായ ആർ. മനോജ്, അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ, ബി.എൽ.ഒ സൂപ്പർവൈസർമാർ, ബി.എൽ.ഒ മാർ, റവന്യൂ ജീവനക്കാർ വോളണ്ടിയർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ ജില്ലാ കളക്ടർ അഭിനന്ദിച്ചു. ജില്ലയിൽ 96.73 ശതമാനം ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കി. 8.03 ശതമാനം വോട്ടർമാരെ ഇതുവരെ മരണപ്പെട്ടവരായും സ്ഥലം മാറി പോയവരായും ഇരട്ടവോട്ടുള്ളവരായും കണ്ടെത്തിയിട്ടുണ്ട്.

പുതുക്കിയ ഷെഡ്യൂൾ പ്രകാരം എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരികെ നൽകുന്ന എല്ലാ വോട്ടർമാരേയും ഉൾപ്പെടുത്തി 23-12-2025 ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഇനിയും ഫോം പൂരിപ്പിച്ച് നൽകാത്ത എല്ലാ വോട്ടർമാരും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ബി.എൽ.ഒ യ്ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

One thought on “പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ

  • Alright, so I checked out 333bet27. Honestly, not bad! Easy to navigate, decent selection of games. I’d say worth a look if you’re shopping around for a new spot to play.

Comments are closed.