ഓറഞ്ച് ദി വേർഡ് ക്യാമ്പയിൻ: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
പുതുക്കാട്: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ്റെ ഔട്ട്റീച്ച് പരിപാടിയുടെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസും ഡിസ്ട്രിക്ട് സങ്കൽപ്പ്: ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമണും സംയുക്തമായി, പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ്, ഐക്യുഎസി, വിമൻസ് സെൽ, എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ ഔട്ട്റീച്ച് സെഷൻ സംഘടിപ്പിച്ചത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 10 വരെ ലോകമെമ്പാടും ആചരിക്കുന്ന ഓറഞ്ച് ദി വേൾഡ് കാമ്പയിൻ്റെ ഭാഗമായാണ് സ്ത്രീ കേന്ദ്രീകൃത നിയമങ്ങളെക്കുറിച്ചുള്ള ഔട്ട്റീച്ച് ബോധവത്കരണ ക്ലാസ് നടത്തുന്നത്. സൈബർ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ടോക്സിക് റിലേഷൻസ് – സൈബർ അറ്റാക്ക് എഗൈൻസ്റ്റ് വുമൺ ആൻഡ് ഗേൾസ് എന്ന വിഷയത്തിൽ ഊന്നൽ നൽകിക്കൊണ്ടായിരുന്നു ഈ വർഷത്തെ ഔട്ട്റീച്ച് ബോധവത്കരണ പരിപാടി.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീര പി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിമി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ലീഗൽ കൗൺസിലർ- കെ ഇ എസ് എസ് എസ് പി സി, വിമൻ അഡ്വൈസറി ബോർഡ് മെമ്പർ അഡ്വ. റീന ജോൺ എൻ ബോധവത്കരണ ക്ലാസ്സ് എടുത്തു. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, ജോലിസ്ഥലത്തെ ലൈംഗികാതിക്രമ നിരോധന നിയമം തുടങ്ങിയ സ്ത്രീ കേന്ദ്രീകൃത നിയമങ്ങളെക്കുറിച്ച് സംസാരിച്ചു.
കോളേജ് യൂണിയൻ ചെയർപേഴ്സൺ വൈഖരി എസ്. നായർ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, വിൻസൻ്റ് പി.ഡി, കോളേജിലെ വിമൻ സെൽ കോർഡിനേറ്റർ ബിജിത വിൻസെൻ്റ് , ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ്ബിലെ സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി സുജിത്ത് ബി.എസ് എന്നിവർ സംസാരിച്ചു. കോളേജിലെ വിദ്യാർത്ഥിനികളും അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ 150 ഓളം പേർ പങ്കെടുത്തു.




Yo, 9dgamebet, just checked you out. Interface is slick! Fingers crossed for some big wins tonight. Hope the odds are good for us! Check it out here: 9dgamebet