ഹരിത ചട്ടം പാലിച്ചാകണം തിരഞ്ഞെടുപ്പ്
ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും ഹരിത ചട്ടം പാലിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ നിയോഗിച്ച ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഹരിത ചട്ടത്തിൻ്റെ ഭാഗമായി കളിമണ്ണ് അല്ലെങ്കില്‍ സ്റ്റീല്‍ ബൗളുകളിലാണ് വോട്ടര്‍മാര്‍ക്കുള്ള മഷി നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിൻ്റെ ഒപ്പം ടാഗിനു പകരം മൊട്ടുസൂചിയാണ് ഉപയോഗിക്കുന്നത്. ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി പന-തെങ്ങ് ഓലയോ ഉപയോഗിച്ച് നിര്‍മ്മിച്ച കുട്ടകള്‍ എല്ലാ പോളിംഗ് സ്റ്റേഷനിലും ഒരുക്കിയിട്ടുണ്ട്. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സേവനം എല്ലാ ബൂത്തുകളിലും ഉറപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയം കഴിഞ്ഞ ശേഷം പോളിംഗ് സ്റ്റേഷന്‍ വൃത്തിയാക്കി മാലിന്യങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലെ എം.സി.എഫുകളിലേക്ക് എത്തിക്കും. വോട്ടെണ്ണല്‍ ദിവസവും ഇതേ പ്രക്രിയ ആവര്‍ത്തിക്കും. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായ കളക്ഷന്‍-ഡിസ്ട്രിബ്യൂഷന്‍ സെൻ്ററുകളിലും ഹരിത ചട്ടം പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.



