ജില്ലയില്‍ 54204 കന്നി വോട്ടര്‍മാര്‍
തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 111 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ജനവിധിയെഴുതാന്‍ തയ്യാറെടുക്കുന്നത് 54,204 കന്നി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക കണക്കനുസരിച്ച് ജില്ലയില്‍ 27,36,817 വോട്ടര്‍മാരാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 14,59,670 സ്ത്രീകളും, 12,77,120 പുരുഷന്മാരും 27 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നു.



