തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാന്‍ 15753 പോളിംഗ് ഉദ്യോഗസ്ഥര്‍
തൃശ്ശൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജില്ലയില്‍ 15,753 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3282 പ്രിസൈഡിങ് ഓഫീസര്‍മാരും 3282 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6564 പോളിംഗ് ഓഫീസര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. 20 ശതമാനം ഉദ്യോഗസ്ഥരെ റിസര്‍വ് ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 2749, നഗരസഭകളില്‍ 317, കോര്‍പറേഷനില്‍ 216 എന്നിങ്ങനെ ആകെ 3282 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ ഉള്ളത്. 81 പ്രശ്‌നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



