സുരക്ഷിത വോട്ടെടുപ്പിന് 4757 പൊലീസ് ഉദ്യോഗസ്ഥര്‍
തൃശ്ശൂര്‍: സുരക്ഷിതവും സുഗമവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലയില്‍ 4757 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിൻ്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ സിറ്റി പരിധിയില്‍ 1648 ബൂത്തുകളിലായി ഡിവൈഎസ്പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.സി.പി.ഒ, സി.പി.ഒ, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സുരക്ഷാ ചുമതല കൈകാര്യം ചെയ്യും. തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെയും അഡീഷണല്‍ എസ്.പി ടി.എസ് സിനോജിൻ്റെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ റൂറല്‍ പരിധിയില്‍ 1634 ബൂത്തുകളിലായി ഡിവൈഎസ്പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍, മറ്റ് യൂണിഫോം സേനയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സുരക്ഷാ ചുമതല കൈകാര്യം ചെയ്യും.



