THRISSUR

പോസ്റ്റ് ഓഫീസ് ഏജൻസി: പരാതികൾ അറിയിക്കാം

നെല്ലായി: ജില്ലാ കളക്ടർ നിയമിച്ച നെല്ലായി പോസ്റ്റ് ഓഫീസിനു കീഴിൽ പ്രവർത്തിച്ചിരുന്ന എം.പി.കെ.ബി.വൈ ഏജൻ്റായ സുമ പ്രകാശൻ (സി.എ നം.4/MPA/03/Collr/TCR) വടക്കുംനാലത്ത് വീട്, മുത്രത്തീക്കര, പറപ്പൂക്കര പി.ഒ എന്നയാൾ തൻ്റെ ഏജൻസി പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിക്കുകയും 2025 നവംബർ 17 ന് ഏജൻസി റദ്ദാക്കുന്നതിനുളള അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. ഈ ഏജൻസിയുടെ പ്രവർത്തനം സംബന്ധിച്ച് നിക്ഷേപകർക്ക് പരാതികൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നൽകാവുന്നതാണ്. ഫോൺ: 0487 2361566.