ഡോക്ടർ താത്കാലിക നിയമനം
തൃശ്ശൂർ: ജില്ലാ ആരോഗ്യ വകുപ്പിൽ കാഷ്യൽറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റൻ്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്‌തികകളിൽ അഡ്ഹോക് വ്യവസ്ഥയിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 10 ന് ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ (എം.ബി.ബി.എസ്) സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി, പ്ലസ് ടു), ആധാർ/ഇലക്ഷൻ ഐ.ഡി കാർഡ് എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.



