THRISSUR

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

തൃശ്ശൂർ: എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തൃശൂർ മേഖലാ കേന്ദ്രത്തിൽ ഡിസംബറിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി (കൊമേഴ്സ് ) യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ടാലി എന്നീ കോഴ്സുകൾക്കും എസ്.എസ്.എൽ. സി യോഗ്യതയുള്ളവർക്ക് ഡിജിറ്റൽ ഓഫീസ് എസ്സെൻഷ്യൽ വിത്ത് ടാലി ആൻഡ് മലയാളം ടൈപ്പിംഗ് സ്കിൽസ് എന്ന കോഴ്സിനും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും സൗകര്യപ്രദമായ ബാച്ചുകളും എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് ഫീസാനുകൂല്യവും ഉണ്ടായിരിക്കും. ഫോൺ: 0487 2250751, 7559935097
വിലാസം: അസിസ്റ്റൻ്റ് ഡയറക്ടർ,എൽ.ബി.എസ് സെൻ്റർ, ആലുംവെട്ടുവഴി, ചിയാരം, തൃശ്ശൂർ