THRISSUR

സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയർ ഫെയർ 2025

തൃശ്ശൂർ: സപ്ലൈകോയുടെ ഈ വർഷത്തെ ക്രിസ്മസ് – ന്യൂ ഇയർ ഫെയർ തൃശ്ശൂർ തേക്കിൻക്കാട് മൈതാനിയിലെ തെക്കേ ഗോപുര നടയിൽ നടത്തും. ഡിസംബർ 22 മുതൽ 2026 ജനുവരി ഒന്ന് വരെ നടക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ഫെയറിൻ്റെ ഉദ്ഘാടനം ലാൻ്റ് റവന്യൂ സർവ്വേ -ലാൻ്റ് റെക്കോർഡ് ഭൂപരിഷ്കരണ ഭവന വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഡിസംബർ 22 വൈകീട്ട് 5.30 നു നിർവ്വഹിക്കും. പി . ബാലചന്ദ്രൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും . പൂർണിമ സുരേഷ് മുഖ്യാതിഥിയാകും.

വളരെ വിപുലമായ രീതിയിലാണ് സപ്ലൈകോ ഇത്തവണത്തെ ക്രിസ്മസ് – ന്യൂ ഇയർ ഫെയർ ഒരുക്കുന്നത്. കൂടാതെ തിരഞ്ഞെടുത്ത എഫ് എം സി ജി ഉല്പന്നങ്ങൾക്കും, ശബരി ഉല്പന്നങ്ങൾക്കും വമ്പൻ ഓഫറുകളും ഉണ്ടായിരിക്കും .