THRISSUR

‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ ; ജില്ലാതല മെഗാ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂർ: അവകാശികളില്ലാതെ ബാങ്കുകളിൽ കിടക്കുന്ന നിക്ഷേപങ്ങൾ ഉടമകൾക്ക് തിരിച്ചു നൽകുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാതല മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ കുറുപ്പം റോഡിലുള്ള കേരള ബാങ്ക് ബിൾഡിംഗിലെ എ.എസ്.എൻ നമ്പീശൻ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ബാങ്കുകളുടെ പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പിൽ നിഷ്ക്രിയ ബാങ്ക് അക്കൗണ്ടുകൾ എങ്ങനെ സജീവമാക്കാം എന്നതിനെ കുറിച്ച് വിശദമായ വിവരണം പൊതുജനങ്ങൾക്ക് നൽകി. ക്യാമ്പിൽ പങ്കെടുത്തവരുടെ സംശയ നിവാരണത്തിനായി ജില്ലയിലെ പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകൾ ഒരുക്കിയിരുന്നു. നിഷ്ക്രിയ അക്കൗണ്ടുകൾ സജീവമാക്കിയ വ്യക്തികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ കൈമാറി. 2025 ഒക്ടോബർ ഒന്നു മുതൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ലഭിച്ച 2,369 അപേക്ഷകളിലായി 2,61,86,000 രൂപ ഇതുവരെ കൈമാറിയെന്ന് ലീഡ് ബാങ്ക് മാനേജർ ഇ.കെ അജയ് അറിയിച്ചു.

ആർ.ബി.ഐ എഫ്.ഐ.ഡി.ഡി തിരുവനന്തപുരം ജനറൽ മാനേജർ പി.കെ മുഹമ്മദ് സാജിദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. എസ്.എൽ.ബി.സി ചെയർപേഴ്സൺ കെ.എസ് പ്രദീപ് (ജനറൽ മാനേജർ) മുഖ്യപ്രഭാഷണം നടത്തി. ആർ.ബി.ഐ എൽ.ഡി.ഒ, ടി.കെ ശ്രീകാന്ത്, നബാർഡ് ഡി.ഡി.എം സെബിൻ ആന്റണി, തൃശ്ശൂർ ലീഡ് ഡിസ്ട്രിക്ട് മാനേജർ ഇ.കെ അജയ്, എൽ.ഐ.സി സീനിയർ മാനേജർ സിനി രാജ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.