THRISSUR

ആല-ചേറ്റുവ മണപ്പുറം ബീച്ച് ഫെസ്റ്റിവലിന് തിരി തെളിഞ്ഞു

മണപ്പുറം: 24 ഡിസംബർ 2025 മുതൽ 31 ഡിസംബർ 2025 വരെ നീളുന്ന മണപ്പുറം ബീച്ച് ഫെസ്റ്റിവലിന് ബഹുമാനപ്പെട്ട റവന്യൂ മന്ത്രി കെ. രാജൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. പി. എസ്. ഷജിത്ത് ബീച്ച് ഫെസ്റ്റിവൽ മുഖവുര നൽകി. ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ സ്വാഗതം നിർവഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട നാട്ടിക MLA സി. സി. മുകുന്ദൻ അധ്യക്ഷത വഹിച്ചു.

കോർഡിനേറ്റർ ആയ പ്രിയൻ കാഞ്ഞിരപ്പറമ്പിൽ നന്ദി രേഖപ്പെടുത്തുകയും അമൽ ടി പ്രേമൻ,തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം, താര ബാബു, തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കഴിമ്പ്രം ഡിവിഷൻ, എൻ. വി ദേവൻ, സുനിത ബാബു, ഭീതീഹരൻ, സന്ദീപ് അമ്മേക്കാവ്, വിനോദ് നെടിയിരിപ്പിൽ, രാജേഷ് പറശ്ശേരി, ലാൽ കെച്ചില്ലം, കിഷോർ വാഴപ്പുള്ളി എന്നിവർ സന്നിഹിതരായി.