THRISSUR

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ ജില്ല സന്ദര്‍ശിച്ചു

തൃശ്ശൂർ: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ നടപടി നിരീക്ഷിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലേക്ക് നിയമിച്ച എസ്.ഐ.ആര്‍ സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ ഐശ്വര്യ സിംഗ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുമായും കളക്ടറേറ്റില്‍ നടത്തിയ അവലോകന യോഗത്തില്‍ പങ്കെടുത്ത സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും സംവദിച്ചു. ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിയില്‍ തൃപ്തി രേഖപ്പെടുത്തിയ സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ എസ്.ഐ.ആര്‍ സംബന്ധിച്ച പ്രതിസന്ധികള്‍ ചോദിച്ചറിഞ്ഞു. യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.