താത്ക്കാലിക നിയമനം
ചെമ്പൂക്കാവ്: മുതിര്‍ന്ന പൗരന്മാര്ക്കായുള്ള ദ്രുത കര്‍മ്മ സേന പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫീല്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 20 നും 40 നും ഇടയില്‍ പ്രായമുള്ള സോഷ്യല്‍ വര്‍ക്ക്/ സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പ്രാവീണ്യവും കംപ്യൂട്ടര്‍ പരിജ്ഞവുമുള്ളവര്ക്ക് അപേക്ഷിക്കാം.
സാമൂഹ്യ സേവന മേഖലകളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, മുതിര്‍ന്ന പൗരന്മാരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. ഉദ്യാഗാര്‍ത്ഥികള്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 29 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്വ്യൂവ്യുവില് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, ചെമ്പൂക്കാവ്, തൃശ്ശൂര്‍ 680020. ഫോണ്‍: 0487 2321702.



