കർഷക തൊഴിലാളി ക്ഷേമനിധി സിറ്റിംഗ്
തൃശ്ശൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തുന്നു. ഫെബ്രുവരി അഞ്ചിന് കടപ്പുറം പഞ്ചായത്തിലും, ഫെബ്രുവരി ഏഴിന് പാവറട്ടി /വെങ്കിടങ്ങ് പഞ്ചായത്തിലും, ഫെബ്രുവരി 10ന് മതിലകം പഞ്ചായത്തിലും , ഫെബ്രുവരി 13ന് പുത്തൻചിറ പഞ്ചായത്തിലും ഫെബ്രുവരി 17ന് മാടക്കത്തറ പഞ്ചായത്തിലും, ഫെബ്രുവരി 19ന് എളവള്ളി പഞ്ചായത്തിലും, ഫെബ്രുവരി 21ന് താന്നിയം പഞ്ചായത്തിലും, ഫെബ്രുവരി 24ന് ചൂണ്ടൽ /കണ്ടാണശ്ശേരി പഞ്ചായത്തിലും, ഫെബ്രുവരി 26ന് എടുത്തിരുത്തി പഞ്ചായത്തിലും, ഫെബ്രുവരി 28ന് പടിയൂർ പഞ്ചായത്തിലുമാണ് സിറ്റിംഗ് നടത്തുന്നത്.



