THRISSUR

അക്ഷരം ആരോഗ്യം-സ്‌കൂള്‍ ആരോഗ്യ പദ്ധതിജില്ലാതല ഉദ്ഘാടനം നടത്തി

തൃശ്ശൂർ: കേരള സര്‍ക്കാരിന്റെ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യവികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ”അക്ഷരം ആരോഗ്യം-സ്‌കൂള്‍ ആരോഗ്യ പദ്ധതി” ജില്ലാതല ഉദ്ഘാടനം യു.ആര്‍. പ്രദീപ് എം.എല്‍.എ നിര്‍വ്വഹിച്ചു. നല്ല പഠിതാവാകുവാന്‍ നല്ല ആരോഗ്യം അനിവാര്യമാണെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ആരോഗ്യം ഒരു ശീലമാക്കി കുട്ടിക്കാലത്തുതന്നെ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യവും കൈകോര്‍ക്കുയാണ് പദ്ധതിയിലൂടെ.

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി അധ്യക്ഷയായ ചടങ്ങില്‍ പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ദീപ് കോന്നനാത്ത് സ്വാഗതം പറഞ്ഞു. ആരോഗ്യ കേരളം ജില്ലാ പ്രോഗാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍ മുഖ്യപ്രഭാഷണവും ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷീജ എന്‍.എ വിഷയാവതരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബുഷറ, രജിത മനോജ്, ദേവിക രാജേന്ദ്രന്‍, കെ.കെ. ശൈലജ, മനോഹര്‍ ബാബു, കെ.എസ്. അനുരൂപ്, വി. രവീന്ദ്രന്‍, ശ്രീജ മണികണ്ഠന്‍, കൃഷ്ണന്‍കുട്ടി, ആസിയ, ഡോ. ശ്രീജിത്ത് എച്ച്. ദാസ്, എ. മൊയ്തീന്‍, ഡോ. കെ.കെ. ഗൗതമന്‍, എം.എന്‍. ബെര്‍ജിലാല്‍, കെ. പ്രമോദ് എസ്.എസ്.കെ, ടി.ആര്‍. മണികണ്ഠന്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.