KUWAITMIDDLE EAST

കെഎംസിസി വനിതാ വിംഗ് റമസാൻ കിറ്റുകൾ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി വനിതാ വിംഗിന്റെ നേതൃത്വത്തിൽ റമസാൻ കിറ്റുകൾ വിതരണം ചെയ്തു. തുഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന പ്രവാസി സ്ത്രീകൾക്കാണ്‌ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ എത്തിച്ചു നൽകിയത്‌. വനിതാ വിംഗ്‌ പ്രസിഡണ്ട്‌ ഡോക്ടർ സഹീമ മുഹമ്മദ്‌, ആക്ടിംഗ്‌ ജനറൽ സെക്രട്ടറി ഫസീല ഫൈസൽ, ഭാരവാഹികളായ റസിയ മുസ്തഫ ഹംസ, സാജിദ ഖാലിദ്‌, സഫ്ന ഹർഷദ്‌, സന മിസ്‌ഹബ്‌, മുഹ്സിന നിസാർ, സുബി തഷ്‌രീഫ്‌, ഹസീന എന്നിവർ നേതൃത്വം നൽകി.