ക്ഷേമനിധി വിഹിതം അടയ്ക്കാം
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2025-2026 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാനുള്ളവർ മാർച്ച് 25 നകം വിഹിതം പോസ്റ്റ് ഓഫീസിൽ അടക്കണം. ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും തടസ്സമാകും. ക്ഷേമനിധി അഗങ്ങൾ അംഗത്വവിഹിതം യഥാസമയം അടയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.



