THRISSUR

ടെണ്ടറുകൾ ക്ഷണിച്ചു

തൃശ്ശൂര്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. 4,50,000 രൂപയാണ് അടങ്കല്‍ തുക. ടെണ്ടര്‍ ഫോം ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട്മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ 47-ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2367100.

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ 47-ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2367100.