THRISSUR

മാറ്റിവെച്ചു

വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവെച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നായരങ്ങാടിയിലെ ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ മെയ് 22 ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവെച്ചതായി സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

വിചാരണ തിയതി മാറ്റി

കാണം/ വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) തൃശ്ശൂര്‍ കളക്ടറേറ്റില്‍ മെയ് 21 ന് നടത്താന്‍ നിശ്ചയിച്ച എല്ലാ എസ്.എം കേസുകളുടെയും വിചാരണ മാറ്റിവെച്ചു. മാറ്റിവെച്ച വിചാരണ ജൂലൈ ആറിന് നടക്കുന്നതാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) അറിയിച്ചു.

അഭിമുഖം മാറ്റിവെച്ചു

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന റൂസ ഗവ. മോഡല്‍ ഡിഗ്രി കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള സൈക്കോളജി, ജിയോഗ്രഫി വിഷയങ്ങളിലെ അതിഥി അധ്യാപകരുടെ നിയമനത്തിനായി മെയ് 28 ന് നടത്താന്‍ നിശ്ചയിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9496704769.